പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു


ഇടുക്കി: അടിമാലി ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. പൊളിഞ്ഞ പാലം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ അഞ്ചരയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. 100 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തില്‍ ബന്ധുവിനെ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം.