റീസര്‍വ്വേ: റവന്യു വകുപ്പിന്‍റെകര്‍ഷക വിരുദ്ധനയം തിരുത്തണം.പ്രൊഫ. എം.ജെ. ജേക്കബ്


ചെറുതോണി: റീസര്‍വ്വേ നടത്തപ്പെടുന്ന സ്ഥലങ്ങളിലെ പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഭൂമിയാക്കി രേഖപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ്സ് ഇടുക്കി നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏലം, കുരുമുളക്, തെങ്ങ്, റബര്‍, കൊക്കോ, ജാതി, തേയില, വാഴ തുടങ്ങിയ കൃഷികള്‍ ചെയ്തു വരുന്നതും 60 വര്‍ഷത്തോളമായി കുടിയേറി താമസിക്കുന്നവരും ആയ കര്‍ഷകരുടെ കൈവശഭൂമി സംബന്ധിച്ച് റീസര്‍വ്വേയ്ക്കു വന്ന ഉദ്യോഗസ്ഥന്‍മാരാണ് ബന്ധപ്പെട്ട രേഖകളില്‍ സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തുന്നത്.ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്നെഴുതപ്പെട്ട വാത്തിക്കുടി, ഉപ്പുതോട്, തങ്കമണി വില്ലേജുകളിലെ കര്‍ഷകരും പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്. ജില്ലാ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.
ഇടുക്കിയിലെ കാര്‍ഷിക-ഭൂപ്രശ്നങ്ങളിലും വന്യമൃഗപ്രതിസന്ധികളിലും മന്ത്രി റോഷി അഗസ്റ്റ്യന്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നും എം.ജെ.ജേക്കബ് അഭ്യര്‍ത്ഥിച്ചു. റവന്യു വകുപ്പിന്‍റെ കര്‍ഷക വിരുദ്ധ സമീപനം തിരുത്താത്തപക്ഷം പാര്‍ട്ടി ജില്ലാക്കമ്മറ്റി നേതൃത്വത്തില്‍ സമരമാരംഭിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
ചെറുതോണി പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗത്തില്‍ ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ. തോമസ് പെരുമന, നോബിള്‍ ജോസഫ്, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, പാര്‍ട്ടി ജില്ലാ വൈസ്പ്രസിഡന്‍റ്മാരായ എം.ജെ. കുര്യന്‍, സിനു വാലുമ്മേല്‍ ജില്ലാസെക്രട്ടറിമാരായ ബെന്നി പുതുപ്പാടി,കെ. കെ വിജയന്‍ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ബ്ലെയിസ് ജി. വാഴയില്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് അഡ്വ.എബി തോമസ്,പാര്‍ട്ടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടോമി തൈലംമനാല്‍, നേതാക്കളായ സെലിൻ വിൻസന്റ് ജോയി കുടക്കച്ചിറ, സണ്ണി പുല്‍ക്കുന്നേല്‍, ജോസ് മോടിക്കപ്പുത്തന്‍പുര, അഭിലാഷ് പാലക്കാട്ട്, പി.റ്റി. ഡോമിനിക് ജോസ് കിഴക്കേപറമ്പില്‍, ലൂക്കാച്ചന്‍ മൈലാടൂര്‍, ചാണ്ടി ആനിത്തോട്ടം, മാത്യു കൈച്ചിറ, തോമസ് പുളിമൂട്ടില്‍, കുര്യന്‍ കാക്കപ്പയ്യാനി, ടി.സി. ചെറിയാന്‍, കെ. കുട്ടായി . പ്രിജി നി ടോമി. സിൽവി സോജൻ . ബിൻ സി റോബി തുടങ്ങിയവർ പ്രസംഗിച്ചു.