ഗ്രീൻവേൾഡ് ഇന്റർനാഷണലിന് ഇന്ത്യൻ അച്ചീവർ അവാർഡ്


ദോഹ. കൊച്ചി ഇൻഫോ പാർക്ക് ഫേസ് വണ്ണിൽ പ്രവർത്തിക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ഗ്രീൻവേൾഡ് ഇന്റർനാഷണലിന് ഗ്ളോബൽ ഹ്യൂമൺ പീസ് യൂണിവേർസിറ്റിയുടെ ഇന്ത്യൻ അച്ചീവർ അവാർഡ് . ഗ്രീൻവേൾഡ് ഇന്റർനാഷണലിന്റെ എഡ്യൂ എമി യൂണിവേർസ്, ഇ സേവ ബസാർ, സിമന്റ് ബസാർ, ഗ്രീൻവേൾഡ് പേ, ഗ്രീൻവേൾഡ് ഫിൻ സർവ്,ഗിട്സ്, ട്രാവ് യൂണിവേർസ് എന്നിവ പരിഗണിച്ചാണ് അവാർഡ്. കേരളത്തിൽ കട്ടപ്പന, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുള്ള ഗ്രീൻവേൾഡ് ഇന്റർനാഷണലിന് കേരളത്തിന് പുറത്ത് ബാംഗ്ളൂരിലും ഓഫീസുണ്ട്. കൂടാതെ ഖത്തർ, കാനഡ, ഓസ്ട്രേലിയ, ഉസ് ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഗ്രീൻവേൾഡ് ഇന്റർനാഷണൽ പ്രവർത്തിക്കുന്നുണ്ട്. നൂതനങ്ങളായ ഈ
പ്രൊജക്ടുകളിലൂടെ നിരവധി പുതിയ
സംരംഭകരെ രംഗത്ത്
കൊണ്ടുവരുവാനും അതിലൂടെ നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുവാനും ഗ്രീൻവേൾഡിന് കഴിഞ്ഞതായി അവാർഡ് കമ്മറ്റി വിലയിരുത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗ്രീൻവേൾഡിന്റെ
പ്രവർത്തനത്തിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പേർ ബിസിനസ് സംരംഭകരായും പാർട്ണർമാരായും
ഫ്രാഞ്ചൈസികളായും
വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
പീപ്പിൾ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡൽഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ.
ബി.ആർ.അംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡമായ ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേർസിറ്റി വൈസ് ചാൻസിലറും തമിഴ് നാട് മുൻ ജഡ്ജുമായ ഡോ.കെ.വെങ്കിടേശൻ, തമിഴ് നാട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.സമ്പത്ത് കുമാർ ഐ.എ.എസ്, യൂണിവേർസിറ്റി ഡയറക്ടർ വലർ മതി എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. ഗ്രീൻവേൾഡ് ഇന്റർനാഷണൻ മാനേജിംഗ് ഡയറക്ടർ ഡോ. ടി.എ. വിനോദ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി