1.250 കിലോഗ്രാം ഉണക്കകഞ്ചാവ് കണ്ടെത്തി
ഇന്നേ ദിവസം 06.20 am മണി സമയത്ത് തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുരേഷ്.P.K യും പാർട്ടിയും ചേർന്ന് ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ ചുരുളി കരയിൽ നടത്തിയ വാഹനപരിശോധനയിൽ KL-46-W-1277 നമ്പർ മാരുതി S-Presso വണ്ടിയിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം ഉണക്കകഞ്ചാവ് കണ്ടെത്തി NDPS ആക്ട് 20(b)(ii)B,25&29 വകുപ്പുകൾ പ്രകാരം കേസെടുത്തു. കഞ്ചാവ് കടത്തിയ (A1)- തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ പുളിക്കത്തൊട്ടി കരയിൽ തൊണ്ടിക്കാമറ്റത്തിൽ വീട്ടിൽ ഷാജി മകൻ പ്രിൻസ്. N.S(27/21), (A2)- തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം വില്ലേജിൽ ചമ്മന്നൂർ കരയിൽ കളരിപ്പറമ്പിൽ വീട്ടിൽ അഷറഫ് ഭാര്യ നെസീമ (44/21) എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊണ്ടിമണിയായി 14500/- രൂപയും കണ്ടെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മനോജ് മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയ്സൺ, ബിനു ജോസഫ്, ജഗൻകുമാർ,ഷോബിൻ മാത്യു, ആൽബിൻ ജോസ്, wceo ഷീന തോമസ്, ഡ്രൈവർ ശശി.P.K എന്നിവർ പങ്കെടുത്തു.