കട്ടപ്പന നഗരസഭ; പ്രതിരോധ പ്രവർത്തനമേറ്റെടുത്ത് സിപിഎം
കട്ടപ്പന:കട്ടപ്പന നഗരസഭ കോവിഡ് പ്രതിരോധത്തിൽ അലംഭാവം തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സിപിഎം. ഓരാഴ്ച മുമ്പ് കട്ടപ്പന ഗവൺമെന്റ് കോളേജിൽ പ്രാഥമിക ചികിത്സ കേന്ദ്രമായി ഏറ്റെടുത്തിരുന്നെങ്കിലും പണികൾ പൂർത്തിയായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ സിപിഐ എം ഏരിയ സെക്രട്ടറി വി ആർ സജിയൂടെ നേതൃത്വത്തിൽ ചികിത്സ കേന്ദ്രമായി ഏറ്റെടുത്ത ഗവ. കോളേജിൽ എത്തി ഉടൻ പ്രവർത്തനമാരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. താലൂക്ക് ആശുപത്രി സുപ്രണ്ട് അടക്കമുള്ളവരുമായി സംസാരിച്ച് ചികിത്സ കേന്ദ്രത്തിൽ കുറവുള്ള കാര്യങ്ങൾ കണ്ടെത്തില പരിഹരിക്കുകയായിരുന്നു. സിഐടിയു ഏരിയ സെക്രട്ടറി എം സി ബിജുവും ഒപ്പം ആരോഗ്യ പ്രവർത്തകരും മുനിസിപ്പാലിറ്റി ജീവനക്കാരും സഹായവുമായൊത്തി. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ശ്രീകാന്ത്, ഡോ. നിതിൻ എന്നിവരും എത്തി ക്രമീകരണങ്ങൾ വിലയിരുത്തുകയും അത്യവശ്യം വേണ്ട സജ്ജീകരണങ്ങൾ നിർദേശിക്കുകയും ചെയ്തു. 100 കിടക്കകളുള്ള ചികിത്സ കേന്ദ്രമാണ് ഇവിടെ ഒരുക്കുന്നത്. കോളേജ് ഏറ്റെടുത്തിട്ട് ഒരാഴ്ചയായിട്ടും നഗരസഭ ഭരണ സമിതിയിലെ ഗ്രൂപ്പ് വഴക്കും ശീതസമരവും മൂലം പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടപ്പാക്കിയിരുന്നില്ല. ഇത് ജനങ്ങളിൽ ചർച്ചയാവുകയും നവമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഈ സഹചരയത്തിലാണ് സിപിഐ എം നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. തുടർന്ന് നഗരസഭ എച്ച്ഐ ആറ്റ്ലി പി ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി കോളേജ് റൂമും പരിസരവും അണുനാശിന് തളിക്കുകയും വൃത്തിയാക്കുകയും ചെയ്തു.
ചികിത്സ കേന്ദ്രത്തിനാവശ്യമായ സാധനങ്ങൾ ഓരോന്നായി സംഭാവനയായി കണ്ടെത്തുന്നുമുണ്ട്. നഗരസഭ ചെയർപേഴ്സൺ ബീന ജോബിയും ചികിത്സ കേന്ദ്രം സന്ദർശിച്ചു.ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയും
കട്ടപ്പന നഗരസഭയിൽ കോവിഡ് രോഗികളെ വീടുകളിൽ നിന്നും ചികിത്സകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതനും വിധഗ്ധ ചികിത്സക്കായി മറ്റ് ആശുപരതിയിലേയ്ക്ക് മാറ്റുന്നതിനുമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആറ് സ്നേഹവണ്ടികളും തയ്യാറാക്കി. ഡ്രൈവർ അടക്കമുള്ളവരൂടെ ഫൊൺ നമ്പരുകളും ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.