നാട്ടുവാര്‍ത്തകള്‍
കോമ്പയാറ്റില്‍ നിന്ന് 140 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി


നെടുങ്കണ്ടം: എക്സൈസ് നടത്തിയ പരിശോധനയില്‍ ഉടുമ്പന്‍ചോല കോമ്പയാറ്റില്‍ നിന്നും വാറ്റ് ചാരായ നിര്‍മാണത്തിന് തയാറാക്കിയ 140 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കനകപ്പാറ പ്രകാശ് കുമാര്‍ എന്നയാള്‍ ചാരായം നിര്‍മിക്കുന്നതിനായി വീടിന് പിന്‍ഭാഗത്തുള്ള കാലിതൊഴുത്തിലാണ് കോട സൂക്ഷിച്ചിരുന്നത്. ഇയാള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പരിശോധനയില്‍ ഇന്‍സ്പെക്ടറോടൊപ്പം വനിത സിവില്‍ എക്സൈസ് ഓഫീസറായ എന്‍.എസ് സിന്ധു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റോണി ആന്റണി, അരുണ്‍ മുരളീധരന്, പി.എം അമല്‍, റ്റില്സ് ജോസഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ എന്‍.വി ശശീന്ദ്രന്, തോമസ് ജോണ്‍, പ്രിവന്റീവ് ഓഫീസറായ ഡി.സതീഷ് കുമാര്‍, എക്സൈസ് ഡ്രൈവര്‍ ബിലേഷ് എന്നിവര്‍ പങ്കെടുത്തു.