വെള്ളയാംകുടി സ്കൂളിൽ തലമുറകളുടെ താക്കോൽ കൈമാറി
വെള്ളയാംകുടി: സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ “തലമുറകളുടെ താക്കോൽ , ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കൈമാറി. പഠനം പൂർത്തീകരിച്ചു പുറത്തു പോകുന്ന കുട്ടികളെ സംബന്ധിച്ച സമഗ്ര വിവരശേഖരണ കാർഡ്, ഫോട്ടോ , പ്രോഗ്രസ് റിപ്പോർട്ട് എന്നിവയെല്ലാം പ്രത്യേകമായി ഒരു അലമാരയിൽ സൂക്ഷിച്ചു വയ്ക്കും. കാലം കഴിയുമ്പോൾ മാതൃവിദ്യാലയ (അൽമ മാത്തർ ) സന്ദർശന വേളയിലും ബാച്ച് കൂട്ടായ്മയിലും പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളിലുമെല്ലാം കാണാനും ഓർമ്മ പുതുക്കാനും അവസരമുണ്ടാകും.
കഴിഞ്ഞ വർഷത്തെ കുട്ടികളിൽനിന്ന് ഫോട്ടോയും വിവരങ്ങളുമെല്ലാം പിതാവ് സ്വീകരിച്ച് അലമാരയിൽ വച്ച് പൂട്ടി , പഴയ തലമുറകൾക്കായി വരും കാലത്തേക്ക് സൂക്ഷിക്കാൻ ” “തലമുറകളുടെ താക്കോൽ ” പ്രിൻസിപ്പാൾ ജിജി ജോർജിന് കൈമാറി.
ഹയർസെക്കണ്ടറിയിലെ തുടക്കം മുതലുള്ള എല്ലാ ബാച്ചുകളുടേയും ഗ്രൂപ്പ് ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്ന “ഓർമ്മകളുടെ മതിൽ ” (ദി വാൾ ഓഫ് മെമ്മറീസ് ) പൂർവ്വ വിദ്യാർത്ഥികളെ വീണ്ടും സ്മരണകളുണർത്തി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇടുക്കി രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് തകടിയേൽ , ഫാ.ജോസഫ് ഉമ്മിക്കുന്നേൽ,ജിജി ജോർജ് (പ്രിൻസിപ്പാൾ ) ജോജോ കുടക്കച്ചിറ (പിടിഎ പ്രസിഡന്റ്) സെനീഷ് തോമസ് (കോ ഓർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.