പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടവുമായി മലയാളി താരം
പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. മുരളി ശ്രീശങ്കർ ലോങ്ങ് ജമ്പിൽ മൂന്നാം സ്താനം സ്വന്തമാക്കി. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് മുരളി ശ്രീശങ്കർ. മികച്ച പ്രകടനങ്ങൾക്കാണ് ഇന്ന് പാരീസ് ഡയമണ്ട് ലീഗ് സാക്ഷ്യം വഹിച്ചത്. കെനിയയുടെ ഫെയ്ത്ത് കിപ്യെഗോൺ വനിതകളുടെ 5,000 മീറ്ററിൽ രണ്ടാം ലോകറെക്കോർഡിട്ടു. വനിതകളുടെ 200 മീറ്ററിൽ ഗാബി തോമസിനാണ് വിജയം. വനിതകളുടെ 400 മീറ്ററിൽ മാരിലെയ്ഡി പൊളീനോ മിന്നും വിജയം സ്വന്തമാക്കി.
പുരുഷന്മാരുടെ രണ്ട് മൈൽ ഇവന്റിൽ നോർവേയുടെ ജോക്കബ് ഇൻഗെബ്രിസൺ ലോക റെക്കോർഡ് കരസ്ഥമാക്കി.