കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ ഉപയോഗ്യശൂന്യമായ കംഫർട്ട് സ്റ്റേഷൻ കയ്യേറി താമസിച്ച വ്യക്തിയെ ഒഴിപ്പിച്ചു
കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ ഉപയോഗ്യശൂന്യമായ കംഫർട്ട് സ്റ്റേഷൻ കയ്യേറി താമസിച്ച വ്യക്തിയെ ഒഴിപ്പിച്ചു.
ഇവിടം കോന്ദ്രികരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്.
2004 ൽകട്ടപ്പന ഗ്രാമപഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് പഴയ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചത് .
എന്നാൽ പിന്നീട് പുതിയ ബസ്റ്റാൻന്റ് വരികയും പഴയ ബസ്റ്റാൻഡിൽ ആളുകൾ എത്താതിരിക്കുകയും ചെയ്തതോടെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി .
വർഷങ്ങൾക്ക് ശേഷം കംഫർട്ട്സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഒരാൾ താമസമാക്കുകയായിരുന്നു.
പിന്നീട് ഇവിടം കേന്ദ്രീകരിച്ച് മദ്യത്തിന്റെയും , മയക്കുമരുന്നുകളുടെയും ഉൾപ്പെടെയുള്ള വിൽപ്പന നടക്കുന്നതായി നഗരസഭയിൽ പരാതി ലഭിച്ചിരുന്നു .
ഇതിനെ തുറന്നാണ് നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്ഥലത്തെത്തി വ്യക്തിയോട് മാറണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ ഇത് വകവയ്ക്കാത്ത വ്യക്തി അവിടെ തന്നെ താമസിക്കുകയായിരുന്നു.
തുടർന്ന് നഗരസഭ പോലീസിൽ പരാതി നൽകി ഇയാളെ ഇവിടെ ഒന്ന് ഒഴിപ്പിക്കമായിരുന്നു.
നിരവധി ക്രിമിനൽ കേസുകൾ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട മുഴയൻ കുഞ്ഞുമോൻ ആയിരുന്നു ഇവിടെ കയ്യേറി താമസിക്കുന്നത്.
ഉപയോഗ്യശൂന്യമായ ടോയ്ലറ്റ് വീടാക്കി മാറ്റി.
പുറത്ത് കൃഷികൾ നടത്തുകയും ചെയ്തിരുന്നു.
കൂട്ടിന് നായ്ക്കുട്ടിയെയും വളർത്തിയിരുന്നു.
കട്ടപ്പന Si ലിജോ P മണിയുടെ നേതൃത്വത്തിലാണ് കുഞ്ഞുമോനേ ഒഴിപ്പിച്ചത്