പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സൗജന്യമായി നല്‍കും; ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്


‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു Google ഫോം ലിങ്കും പങ്കുവച്ചു.