സംസ്ഥാനത്ത് എ ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 ഗതാഗത നിയമലംഘനങ്ങള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 ഗതാഗത നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകളാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരത്താണ്. 8454 നിയമലംഘനങ്ങളാണ് തിരുവനന്തപുരത്ത് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ് നിയമലംഘനങ്ങള്‍. 1252 എണ്ണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനത്തിന്റെ കണക്കുകള്‍.
അതേസമയം, തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായത്. തിങ്കളാഴ്ച്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശ്ശൂര്‍ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂര്‍ 2,437, കാസര്‍ഗോഡ് 1,040 എന്നിങ്ങനെയാണ് തിങ്കളാഴ്ച്ച കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങള്‍.