പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡിപ്ളോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു


കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷ ഡിപ്ളോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്ക് 2023 24 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. www.polyadmission.org/gci എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതുവിഭാഗങ്ങള്‍ക്ക് 100 രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04868 271058, 9497757649.