വിദ്യാർത്ഥികൾ അറിവിലും ജ്ഞാനത്തിലും വളർന്ന് വരണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ
വിദ്യാർത്ഥികൾ അറിവിലും ജ്ഞാനത്തിലും വളർന്ന് വരണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.വെള്ളയാംകുടി സെൻ്റ് ജറോം സ് ഹയർ സെക്കണ്ടറി സ്കൂളിലേ എസ്.എസ്.എൽ.സി.-പ്ലസ് റ്റു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ അനുമോദന യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളയാംകുടി സെൻ്റ് ജോർജ് പാരീഷ് ഹാളിലാണ് അനുമോദന യോഗം സംഘടിപ്പിച്ചത്. ജ്ഞാനത്തിലുള്ള പിന്നോക്കം പോകലാണ് മാതാപിതാക്കളേ മർദ്ധിക്കാനും മയക്കുമരുന്നിനടിമകളാ കാനും യുവജനങ്ങളേ പ്രേരിപ്പിക്കുന്നത്. അധ്യാപകർ അറിവിനൊപ്പം നെറിവും പഠിപ്പിക്കണമെന്നും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
തുടർന് പുരസ്കാര വിതരണവും നടന്നു.
പരിസ്ഥിതി ദിനത്തോടു ബന്ധിച്ച് പിതാവ് മരത്തൈ നടുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകൾ നിലനിർത്തുന്നതിനായി
തലമുറകളുടെ താക്കോൽ പദ്ധതിയുടെ ഉത്ഘാടനവും നിർവ്വഹിച്ചു.നഗരസഭാ കൗൺസിലർ ബീനാ സിബി, ഫാ.ജോസഫ് ഉമ്മിക്കുന്നേൽ, ജിജി ജോർജ്,ജോജോ കുടക്കച്ചിറ ,സലോമി ജോസഫ്, കെ.ജെ.തോമസ്, സെനീഷ് തോമസ്, ശ്രദ്ധ സണ്ണി തുടങ്ങിയവർ സംസാരിച്ചു.