നാട്ടുവാര്‍ത്തകള്‍പീരിമേട്
പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്ന വാക്‌സിനേഷന്‍ സെന്റര്‍ മാറ്റുന്നു
പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ മാറ്റുന്നു. നിലവില്‍ ഒ.പിയില്‍ വരുന്ന രോഗികളും കുത്തിവയ്പിനു വരുന്നവരും ഒരു സ്ഥലത്താണ് ക്യൂ നില്‍ക്കുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ബുധനാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രം അഴുത എല്‍.പി. സ്‌കൂളിലേക്ക് മാറ്റുമെന്ന് സുപ്രണ്ട് ഡോ. അനന്ത മോഹന്‍ അറിയിച്ചു.