നാട്ടുവാര്‍ത്തകള്‍പീരിമേട്
ഏലപ്പാറയിലെ ചില ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതായി വാഴൂര്‍ സോമന്‍
പീരുമേട്: ഏലപ്പാറ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ലെന്ന് നിയുക്ത എം.എല്‍.എ വാഴൂര്‍ സോമന്‍. പഞ്ചായത്തിലെ വാര്‍ഡു തല ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചതിന് പിറകെയാണ് വിമര്‍ശനം. പഞ്ചായത്തുദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ അംഗികരിക്കാത്ത സ്ഥിതിയാണ് പഞ്ചായത്തിലുള്ളത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയിയും മെഡിക്കല്‍ ഓഫിസറും ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ല. എന്നാല്‍ ഭരണ സമതിയംഗങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കിയതായി നിയുക്ത എം.എല്‍.എ വാഴൂര്‍ സോമന്‍ അറിയിച്ചു.