ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും പുതിയ വാഹനത്തിന്റെ ഫ്ലാഗ്-ഓഫ് കർമവും നടത്തി
പൈനാവ് : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2023-2024 അധ്യായനവർഷത്തെ പ്രവേശനോത്സവവും ഇടുക്കി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ്ഓഫ് കർമ്മവും പരിസ്ഥിതി ദിനാചരണവും സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. യോഗത്തിന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എസ് എ നജീം സ്വാഗതം ആശംസിച്ചു. എംപി അഡ്വ. ഡീൻ കുര്യാക്കോസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. പിന്നോക്കവിഭാഗത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഉതകുന്ന പദ്ധതികളെക്കുറിച്ച് എംപി കുട്ടികളുമായി സംസാരിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് പരിസ്ഥിതിദിന സന്ദേശം നൽകി, തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ പ്രവേശനോത്സവ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഇ എം ആർ എസ് റിട്ട. ഹെഡ്മിസ്ട്രസ് ജെസ്സിമോൾ എ ജെ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സത്യൻ,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ രാജു ജോസഫ് കല്ലറക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടികൾക്ക് സീനിയർ സൂപ്രണ്ട് വർഗീസ് ഇ ഡി, സ്കൂൾ മാനേജർ ഹരിനാഥ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ദിവ്യ ജോർജ് എന്നിവർ നേതൃത്വം നൽകി.