മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ രൂപീകരിച്ചു
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ രൂപീകരിച്ചു. നഗരസഭ ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്തം നവകേരളം പദ്ധതി നടപ്പാക്കി കൊണ്ട്
2024 മാർച്ച് മാസത്തിൽ കേരളത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സർക്കാർ നിർദേശ പ്രകാരം തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുത്തു വരികയാണ്.
ഇതിൻ്റെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനത്തിൽ കട്ടപ്പന നഗരസഭയിൽ ഹരിത സഭ ചേർന്നത്.
പരിപാടിയുടെ ഉദ്ഘാടനവും പ്രവർത്തന പുരോഗതി റിപ്പോർട്ട് അവതരണവും നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയ നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാപ്പായി പരിസ്ഥിതി ദിന സന്ദേശം നൽകി.
ഹരിത കർമ്മ സേനപ്രതിനിധികളുടെ പ്രവർത്തന റിപ്പോർട്ട്
സേനാ കൺസോർഷ്യം പ്രസിഡൻറ് സുനില അവതരിപ്പിച്ചു
തുടർന്ന് ചർച്ചയും പാനൽ പ്രതിനിധികളുടെ പ്രതികരണവും സോഷ്യൽ ഓഡിറ്റ് ടീമിന് റിപ്പോർട്ട് കൈമാറലും നടന്നു. പരിപാടിയോടനുബന്ധിച്ച് നഗരസഭയുടെ ശുചീകരണ തൊഴിലാളികളെയും ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.
ഡപ്യൂട്ടി തഹസീൽദാർ ആൻ്റണി പി.ബി , ജോയിൻറ് ബിഡിഒ സന്തോഷ് ആൻ്റണി ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി കുര്യാക്കോസ്, ജാൻസി ബേബി, മായ ബിജു, മനോജ് മുരളി, മുൻ നഗരസഭ ചെയർ പേഴ്സൺ ബീനാ ജോബി, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി.ജോൺ, കെ.ആർ രാമചന്ദ്രൻ , സജിദാസ് മോഹൻ, കെ.പി.ഹസൻ , KV വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭാ കൗൺസിലർമാർ , മാധ്യമ പ്രവർത്തകർ ,
കുടുംബശ്രീ പ്രവർത്തകർ ,ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യവിഭാഗം പ്രവർത്തകർ ,
അങ്കണവാടി വർക്കർമാർ , വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു