കുമളിയിൽ വാക്‌സിനേഷനും ആന്റിജന്‍ ടെസ്റ്റും മുടങ്ങി;ആശങ്കയോടെ ജനങ്ങള്‍
കുമളി: കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനേഷനും, ആന്റിജന്‍ ടെസ്റ്റും മുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയില്‍. വാക്‌സിനും, ആന്റിജന്‍ പരിശോധനക്കാവശ്യമായ കിറ്റും ലഭ്യമാകാത്തതാണ് കാരണമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ അനു ദിനം വര്‍ധിച്ചു വരികയാണ്. പരിശോധന ഉണ്ടായാല്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം ആയിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നുണ്ട്. സര്‍ക്കാര്‍ പരിശോധന സംവിധാനങ്ങള്‍ അവതാളത്തിലായത് സ്വകാര്യ ലാബുകള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന നാല്‍പത് കിലോമീറ്റര്‍ ദൂരെ കുട്ടിക്കാനത്ത് മാത്രമാണുള്ളത്. ഇവിടെ നടക്കുന്ന പരിശോധനയുടെ ഫലം അറിയാന്‍ ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവരുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വാക്‌സി
നേഷന് ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നു പോലും ആളുകള്‍ കുമളി എഫ്.എച്ച്.സില്‍ എത്തി വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നു. ഇതോടെ പഞ്ചായത്തിലുള്ളവര്‍ക്ക് യഥാസമയം നല്‍കുന്നതിനു വാക്‌സിന്‍ തികഞ്ഞില്ല. ഇതിനു പകരമായി കുടുതല്‍ വാക്‌സിന്‍ കുമളി എഫ്.എച്ച്.സിക്കു നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസും മറന്നു. അതെ സമയം ഇന്നു വാക്‌സിന്‍ എത്തുമെന്ന് അനുമാനമുണ്ടെങ്കിലും വ്യക്തതയില്ല. വാക്‌സിനേഷന്‍ മുടങ്ങാതിരിക്കാന്‍ വാര്‍ഡു തലത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതും വൃഥാവായി. കുമളി പഞ്ചായത്തില്‍ പോസിറ്റീവ് കേ സുകളില്‍ കുറവില്ല. നൂറോളം പേര്‍ കോവിഡ് സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. നാനൂറില്‍ അധികമാളുകള്‍ വീടുകളിലും മറ്റുമായി കോറന്റൈനിലാണ്. ഒന്നാം ഘട്ട വാക്‌സിനെടുത്ത് എണ്‍പത് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഘട്ട വാക്‌സിന്‍ എടുക്കാന്‍ അവസരം കിട്ടാത്ത വരാണ് അധികവും.