പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒഡീഷ ട്രെയിന്‍ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്


റയില്‍വേ ബോര്‍ഡിന് ഇക്കാര്യം ശുപാര്‍ശ ചെയ്തു.ട്രെയിന്‍ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ദുരന്തത്തിന് ഇടയാക്കിയത് സിഗ്നലിങ് തകരാറാണെന്ന് പ്രാഥമികമായി വിലയിരുത്തിയതായും ട്രെയിനുകള്‍ അമിത വേഗത്തിലായിരുന്നില്ലെന്നും റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു. ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ലൂപ്പ് ലൈനിലേയ്ക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നതായി കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് മൊഴി നല്‍കി. ദുരന്തത്തില്‍ ഒഡീഷ സര്‍ക്കാരിന്‍റെ കണക്ക് അനുസരിച്ച് മരണം 275 ആയി. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 78 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.