6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആരോഗ്യ രംഗത്ത് ഇടുക്കി ജില്ല ഇപ്പോഴും പതിറ്റാണ്ട് പിന്നിൽ



തൊടുപുഴ: ആരോഗ്യരംഗത്തെ കേരള മോഡല്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ഇക്കാര്യത്തില്‍ ഇടുക്കിയുടെ കാര്യം അതീവ ദയനീയം. അടിസ്ഥാന സൗകര്യം പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ് സുവര്‍ണജൂബിലി ആഘോഷിച്ച ഇടുക്കി. കിടത്തിചികിത്സ പോലുമില്ലാത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. പല പിഎച്ച്‌എസികളിലും ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ല. സിഎച്ച്‌സികളിലും പരിമിത സൗകര്യങ്ങള്‍ മാത്രം.
ജില്ലയില്‍ കട്ടപ്പന, അടിമാലി, പീരുമേട് എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

കെട്ടിടമുണ്ട്, ചികിത്സയില്ല

തൊടുപുഴ, നെടുങ്കണ്ടം എന്നീ ജില്ലാ ആശുപത്രികളിലും പ്രൗഢി വിളിച്ചോതുന്ന കെട്ടിടസമുച്ചയമുണ്ടെങ്കിലും വിദഗ്ധചികിത്സ വേണമെങ്കില്‍ സമീപജില്ലകളിലെ മെഡിക്കല്‍ കോളജുകളിലേക്കും സ്വകാര്യ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളിലേക്കും പോകേണ്ട ദുരവസ്ഥ.
2014 സെപ്റ്റംബര്‍ 17ന് ഉദ്ഘാടനം ചെയ്ത ഇടുക്കി മെഡിക്കല്‍ കോളജ് ഇനിയും പൂര്‍ണസജ്ജമായിട്ടില്ല. വിവിധ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും ആധുനിക ഉപകരണങ്ങളുടെയും അഭാവം മൂലം അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പോലും മറ്റെവിടേക്കെങ്കിലും കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.

ആധുനിക ചികിത്സാ സൗകര്യത്തിനായുള്ള മലയോര ജനതയുടെ മുറവിളിക്കു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇതുവരെ വാതില്‍ തുറന്നുകൊടുത്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

കിടത്തിചികിത്സപേരിനു മാത്രം

ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയുള്ളതു ചുരുക്കം സ്ഥലത്തു മാത്രം. പ്രതിദിനം 200-300 രോഗികള്‍ ചികിത്സ തേടിയെത്തുന്ന കരിമണ്ണൂര്‍, അറക്കുളം,ദേവികുളം, രാജകുമാരി തുടങ്ങി പല പിഎച്ച്‌സികളിലും കിടത്തി ചികിത്സയില്ല. ആശുപത്രി വികസന സമിതികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും ആരോഗ്യവകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിനുള്ള സൗകര്യം സജ്ജമാക്കാനാകുമായിരുന്നു.

നേരത്തെ അറക്കുളത്തു കിടത്തി ചികിത്സയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാരിക്കോട് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബസ് സര്‍വീസില്ലാത്ത മലയോര മേഖലയിലുള്ളവരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.

ഓടി മടുത്ത ജനം

ഗ്രാമീണ ജനതയുടെയും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമായ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കാനും കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അധികൃതര്‍ തയാറായാലേ ജീവനുവേണ്ടിയുള്ള നെട്ടോട്ടത്തിന് അറുതിവരൂ.

തേയിലത്തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ നൂറുകണക്കിനു കുടുംബങ്ങള്‍ അധിവസിക്കുന്ന മൂന്നാര്‍ മേഖലയില്‍ സര്‍ക്കാരിനു കീഴില്‍ ചികിത്സ സംവിധാനമില്ല. ഇവിടെയുള്ളവര്‍ കൂടുതലായും ടാറ്റ ടീ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.

ദേവികുളം പഞ്ചായത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പള്ളിവാസല്‍ പഞ്ചായത്തിനു കീഴിലുള്ള ചിത്തിരപുരം സിഎച്ച്‌സിയിലും ചികിത്സ തേടി മൂന്നാറില്‍നിന്നുള്ളവരടക്കം എത്തുന്നുണ്ടെങ്കിലും വിദഗ്ധ ചികില്‍സയ്ക്ക് എറണാകുളത്തേക്കൊ കോട്ടയത്തേക്കോ റഫര്‍ ചെയ്യുകയാണ് പതിവ്. ഇതു വലിയ പ്രതിസന്ധിയിലേക്കാണ് സാധാരണക്കാരെ തള്ളിവിടുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 64 ചികിത്സാകേന്ദ്രങ്ങള്‍

സര്‍ക്കാര്‍ മേഖലയില്‍ മാത്രം ജില്ലയില്‍ പിഎച്ച്‌സി, സിഎച്ച്‌സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിങ്ങനെ 64 ചികിത്സാ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ലോറേഞ്ചില്‍ 14 കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമെയാണ് ഇടുക്കിയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചപ്പോള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത്. തൊടുപുഴ നഗരസഭാ പരിധിയില്‍ മാത്രം സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ചെറുതും വലുതുമായ ഏഴ് ആശുപത്രികളുമുണ്ട്.

ഇടുക്കി മെഡിക്കല്‍ കോളജിനു പുറമെ ഹൈറേഞ്ച് മേഖലയില്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രം 49 ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കിലും സ്പെഷാലിറ്റി ചികിത്സകള്‍ക്കു സമീപജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കണം. പലപ്പോഴും ഇതു ജീവൻ നഷ്ടപ്പെടാനും ഇടയാക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!