എഎന്‍എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു


സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിങ് സെന്ററില്‍ 2023-2025 വര്‍ഷത്തെ എഎന്‍എം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. പ്ലസ് ടു തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരും 2023 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞവരും ആയിരിക്കണം. 30 വയസ്സ് കവിയരുത്.
ഒ.ബി.സി ക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ 3 ഉം എസ് സി/എസ് ടി ക്കാര്‍ക്ക് 5 ഉം വയസ്സ് ഇളവുണ്ട്. അപേക്ഷ ഫോമും, പ്രോസ്പെക്ടസും www.dhs. kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എസ് സി/എസ് ടി ക്കാര് 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പുരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിങ് സെന്റര്‍, പെരിങ്ങോട്ടുകുറുശ്ശി, പാലക്കാട്-678573. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 217241.