പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രവാസി പുനരധിവാസ വായ്പാ പദ്ധതി


സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പാ പദ്ധതി പ്രകാരം സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതിന് ഇടുക്കി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് തൊഴില്‍ ചെയ്ത് മടങ്ങി വന്നവരും 18-55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 04862 232365, 9400068506.