‘ദ മെഗാസ്റ്റാർ ഈസ് ബാക്ക്’; ബാപ്പയുടെ സിനിമ പോസ്റ്റർ പങ്കുവച്ച് ദുൽഖർ
തന്നെ സിനിമയിൽ എത്തി, ബിഗ് സ്ക്രീനിൽ തന്റേതായൊരിടം കണ്ടെത്താൻ ദുൽഖറിനായി. ഇന്ന് കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരുള്ള ദുൽഖറിനെ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് ഏവരും വിളിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ സ്റ്റാറായി മാറാനും ദുൽഖറിന് സാധിച്ചു കഴിഞ്ഞു. പലപ്പോഴും മമ്മൂട്ടിയുടെ സിനിമ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ദുൽഖർ കുറിക്കുന്ന വരികൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ബസൂക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പോണിടെയ്ൽ കെട്ടി റോയൽ എൻഫീൽഡ് ബുള്ളറ്റിനൊപ്പം മാസായി നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാൻ സാധിക്കും. ‘ദ മെഗാസ്റ്റാർ ഈസ് ബാക്ക്’എന്നാണ് ഈ പോസ്റ്റർ പങ്കുവച്ച് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ ‘ബാപ്പാനെ ഇങ്ങനെ കയറൂരിവിടരുത് DQ യൂത്തൻ മാർക്ക് ഇവിടെ ജീവിക്കണം’, എന്നിങ്ങനെ രസകരമായ കമന്റുകളും ഉണ്ട്. ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്. ഗൗതം വസുദേവ് മേനോന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കുമെന്നും ജിനു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മുൻപ് പറഞ്ഞിരുന്നു. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍.