അരിക്കൊമ്പൻ സാധുവായ കാട്ടാന: പിടിക്കൂടി ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് തമിഴ്നാട് മന്ത്രി


ഇടുക്കി: മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം അരിക്കൊമ്ബനെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി ഇടുക്കി കുമളിയില്‍ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം ഇന്ന് അഞ്ചാം ദിവസം പൂര്‍ത്തിയാക്കുകയാണ്. ആന ഷണ്‍മുഖനദി ഡാമിനോടു ചേര്‍ന്നുള്ള വനമേഖലയിലുണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്നലില്‍ നിന്ന് മനസ്സിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഈ മേഖലയില്‍ തുടരുകയാണ്. തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവര്‍ക്കൊപ്പമുണ്ട്. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നീക്കങ്ങളുമായാണ് തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
അരിക്കൊമ്ബന്റെ സാന്നിധ്യം മൂലം മേഘമലയിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.