പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി കബളിപ്പിച്ച കാഞ്ചിയാർ സ്വദേശിനിയായ യുവതി അറസ്റ്റിൽ
യൂറോപ്പ്, ഗൾഫ് നാടുകൾ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്നു കളഞ്ഞ ഇടുക്കി കോഴിമല മുരിക്കാട്ടുകൂടി യ്ക്ക് സമീപം മറ്റത്തിൽ വീട്ടിൽ മനോജ് ഭാര്യ സിന്ധു മനോജി (Age-43.) നെ ആണ് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോനെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി.
തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.
കോഴിക്കോട്, എറണാകുളം, കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളെ കബളിപ്പിച്ച് പണം കൈപ്പറ്റിയതായി പരാതി ലഭിച്ചതിനെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി V.A നിഷാദ് മോൻ അറിയിച്ചു