26 വർഷത്തെ സർക്കാർ സേവനത്തിൽ നിന്നും കട്ടപ്പന ഭൂപതിവ് തഹസീൽദാറായി വിരമിച്ച എ.ജോൺസന് യാത്രയപ്പ് നൽകി
26 വർഷത്തെ സർക്കാർ സേവനത്തിൽ നിന്നും കട്ടപ്പന ഭൂപതിവ് തഹസീൽദാറായി വിരമിച്ച എ.ജോൺസന് യാത്രയപ്പ് നൽകി.ഭൂപതിവ് ഓഫീസ്
വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കട്ടപ്പന റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം
ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു.
26 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം കട്ടപ്പന ഭൂമി പതിവ് തഹസീൽദാറായി വിരമിച്ച എ ജോൺസന് ഹൃദ്യമായ യാത്രയയപാണ് സഹപ്രവർത്തകർ ഒരുക്കിയത്. യാത്രയയപ്പ് സമ്മേളനം എ ഡി എം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി തഹസിൽദാർ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
എൽ എ ഡെപ്യൂട്ടി കളക്ടർ എം.മനോജ്
മുഖ്യപ്രഭാഷണം നടത്തി. ഒപ്പം ജോൺസണ് ഉപഹാരം നല്കി ആദരിച്ചു.
ഡെപ്യൂട്ടി കലക്ടർ ജി. ദീപ , സഹപ്രവർത്തകരുടെ സ്നേഹോപഹാരം കൈമാറി.ഡെപ്യൂട്ടി തഹസിൽദാർ മനിജ ചന്ദ്രസേനൻ, ജീവനക്കാരായ കെ സി ബിനോയ്, മനോജ് ജോസഫ്, പിയൂസ്കുട്ടി, ബാബു ജേക്കബ്, ജോർജ് കുട്ടി, ഷിബി കുരുവിള, ഘനശ്യാം , കെ മിനിയമ്മ തുടങ്ങിയവർ സംസാരിച്ചു .
ജീവനക്കാരും ജോൺസൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു