പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും നോട്ട് ബുക്കുകളും സൗജന്യമായി വിതരണം ചെയ്തു
കട്ടപ്പന: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത സാമൂഹ്യക്ഷേമ വിഭാഗമായ ഇടുക്കി മലങ്കര ജ്യോതി ഇന്റഗ്രേൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലായുള്ള 160 കുട്ടികൾക്ക് സൗജന്യമായി സ്കൂൾ ബാഗുകളും ബുക്കുകളും വിതരണം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക് കട്ടപ്പന ജ്യോതിസ് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ പ്രസിഡണ്ടും തിരുവല്ല അതിരൂപത വികാരി ജനറാളും ആയ പെരിയ ബഹുമാനപ്പെട്ട വർഗീസ് മരുതൂർ അധ്യക്ഷത വഹിക്കുകയും, കട്ടപ്പന നഗരസഭ അധ്യക്ഷ ശ്രീമതി ഷൈനി സണ്ണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇമിഡ്സ്(IMIDS) ഡയറക്ടർ ഫാദർ ജെറിൻ പുളിക്കൽ, ജോയിന്റെ സെക്രട്ടറി ഫാദർ തോമസ് പയ്യംപള്ളി എന്നിവർ പ്രസംഗിച്ചു.