കുഞ്ഞി ചിരികളെ വരവേറ്റ് അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു
കുഞ്ഞി ചിരികളെ വരവേറ്റ് അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു.
ജില്ലയിലെ 1561 അംഗൻവാടികളിലാണ് അവധിക്കാലത്തിനുശേഷം കളിചിരികൾ ഉയരുന്നത്.
കളിയും പാട്ടും കഥ പറച്ചിലും ആയി ചിരിക്കിലുക്കം എന്ന പേരിലാണ് അംഗൻവാടികളിൽ ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
പൂക്കളും ബലൂണുകളും മധുരവും കളർ പെൻസിലുകളും
കഥ പുസ്തകങ്ങളും നൽകിയാണ് നവാഗതരെ സ്വീകരിച്ചത്
അംഗൻവാടികളിൽ നിന്നും സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പ് നൽകി.
കട്ടപ്പന ഇരുപതാം വാർഡ് ടൗൺഹാൾ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിലർ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു.
അംഗൻവാടി ടീച്ചർ മിനി ബാബു അധ്യക്ഷയായിരുന്നു. താലൂക്ക് ആശുപത്രി JHI സുജാത. O ബോധവൽക്കരണ ക്ലാസ് നയിച്ചു.
ആശാവർക്കർ വിനീത ബിനോജ്, അംഗൻവാടി ഹെൽപ്പർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
BA പൊളിറ്റിക്കൽ സയൻസിൽ എംജി യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ പള്ളിക്കവല വാർഡിലെ അലീന ചാക്കോയെയും എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു.
കട്ടപ്പന 20 ഏക്കർ ആഞ്ഞിരിപ്പാലം അംഗൻവാടി നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിൽ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് പൂക്കളും പുസ്തകങ്ങളും നൽകിയാണ് സ്വീകരിച്ചത്.
ബേബി വാഴയിൽ, മഞ്ജു പാറയിൽ ,ഫാദർ ജോൺ ചിറക്കൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ സംസാരിച്ചു.