പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള സ്റ്റേറ്റ് ഫിനാൻസ് എന്റർപ്രൈസസിന്റെ ( KSFE ) ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖ തിങ്കളാഴ്ച ഉപ്പുതറയിൽ തുറക്കും
എല്ലാ ഗ്രാമീണ മേഖലകളിലും കെ എസ് എഫ് ഇ യുടെ സേവനം എത്തിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് മൈക്രോ ശാഖകൾ തുറക്കുന്നത്.
രാവിലെ 9.30 ന് ധനകാര്യ മന്ത്രി കെ എൻ . ബാലഗോപാൽ ശാഖ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ അധ്യക്ഷനായിരിക്കും. കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ സുനിൽ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജയിംസ്, എ ജി എം.പി. ഗണേശൻ , സോണൽ മാനേജർ സുരേഷ് കുമാർ , ബ്രാഞ്ച് മാനേജർ ടെസി ദാനിയൽ എന്നിവർ അറിയിച്ചു. ,