അമ്പലമുറ്റത്ത് ഉറങ്ങിയ രോഗിക്ക് ആശ്വാസമായി റോഷി അഗസ്റ്റിൻ:
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള തിരക്കിട്ട ചർച്ചകളും, ഫോൺ വിളികളുമായി ഇരിക്കുമ്പോളാണ്, മെയ് 12ന് ശസ്ത്രക്രിയക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ കട്ടപ്പന കൊച്ചുതോവാള സ്വദേശി പണിക്കമറ്റം സുകുമാരനും, ഭാര്യ സുഭദ്രയും പണമില്ലാത്തതുമൂലം താമസിച്ചു വന്ന മുറിയിൽ നിന്നിറക്കിവിട്ട വാർത്ത റോഷി അഗസ്റ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് കട്ടപ്പനയിലെ പത്രമോഫീസിൽ ബന്ധപ്പെട്ട് കോട്ടയത്തെ മലയാള മനോരമ ഫോട്ടോഗ്രാഫർ ഹരിലാലിൻ്റെ നമ്പർ ശേഖരിക്കുകയും,തുടർന്ന് വാർത്തയിലെ ചിത്രമെടുത്ത ഹരിലാലിനെ ബന്ധപ്പെടുകയും അവരെ ഉടൻ കണ്ടെത്തി നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നീട് ഹരിലാൽ തിരുനക്കര ക്ഷേത്രമുറ്റത്ത് ഉറങ്ങുന്ന സുകുമാരനെയും ഭാര്യയെയും കണ്ടെത്തുകയും റോഷി അഗസ്റ്റിനെ വിവരമറിയിക്കുകയും ചെയ്തു.ഉടൻ തന്നെ റോഷി അഗസ്റ്റിൻ കോട്ടയം മാലി ഇൻ്റർനാഷണൽ ഹോട്ടലിൽ അവർക്ക് പന്ത്രണ്ടാം തിയ്യതി വരെ തങ്ങുന്നതിന് മുറി എടുത്ത് നൽകുകയും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളൊരുക്കുകയും ചെയ്തത്.