പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരിക്കൊമ്പന് തമിഴ്നാട് വനത്തില്‍ പ്രവേശിച്ചതായി വനംവകുപ്പ്
അരിക്കൊമ്പന് തമിഴ്നാട് വനത്തില്‍ പ്രവേശിച്ചതായി വനംവകുപ്പ്. ലോവര്‍ ക്യാംപ് പവര്‍ ഹൗസിന് സമീപം വനത്തിലെത്തിയെന്ന് സിഗ്നല്‍. കുമളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്റെ ലൊക്കേഷന്‍. നിലവിലെ സ്ഥലത്തുനിന്ന് ചിന്നക്കനാല്‍ ഭാഗത്തേക്കും പോകാനാകും. കൊട്ടാരക്കര–ഡിണ്ടിഗല്‍ ദേശീയപാത മുറിച്ചുകടന്നാണ് ആനയുടെ നീക്കം. തമിഴ്നാട് വനത്തിലൂടെ മതികെട്ടാന്ചോലയിലെത്താം. മതികെട്ടാന്‍ചോല ഇറങ്ങിയാല്‍ ചിന്നക്കനാലിലേക്ക് നീങ്ങാം..