കർഷകമോർച്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കട്ടപ്പന :പിണറായി വിജയൻ സർക്കാരിൻറെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകമോർച്ചയുടെ നേതൃത്വത്തിൽ കട്ടപ്പന കൃഷിഭവന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കേന്ദ്രസർക്കാർ കർഷകർക്കുവേണ്ടി നൽകുന്ന കിസാൻ സമ്മാൻ നിധി അർഹരായ എല്ലാ കർഷകർക്കും വാങ്ങിക്കൊടുക്കുന്നതിനു പോലും സംസ്ഥാന സർക്കാർ പരാജയമാണെന്ന് കർഷമോർച്ച നേതാക്കൾ ആരോപിച്ചു.കേരളം നാളികേര ഉൽപാദന രംഗത്ത് നിന്ന് പോലും പിന്നോട്ടു പോയി. റബ്ബർ കർഷകരെയോ ക്ഷീര കർഷകരേയോ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ് അധ്യക്ഷത വഹിച്ച യോഗം
കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ എം വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എൻ മോഹൻദാസ് , ഒ എ ഗോപി ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ,ജില്ലാ വൈസ് പ്രസിഡൻറ് രത്നമ്മ ഗോപിനാഥ് ,നേതാക്കളായ സി കെ ശശി, തങ്കച്ചൻ പുരയിടം, ജോസ് ജോർജ്ജ്,ജോർജ് മാത്യു,പി എൻ പ്രസാദ്,സന്തോഷ് കിഴക്കേമുറി, രാജൻ മണ്ണൂർ , സോമേഷ് പി എസ് ,തുടങ്ങിയവർ പങ്കെടുത്തു.