ലോകത്ത് ഏറ്റവും കൂടുതല്‍ അടിമകള്‍ ഉള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ അടിമകള്‍ ഉള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 11 മില്യണ്‍ ജനങ്ങളാണ് ഇന്ത്യയില്‍ ആധുനിക നിലയിലെ അടിമത്തത്തില്‍ ഉള്‍പ്പട്ടതെന്നാണ് റിപ്പോര്‍ട്ട്.മനുഷ്യാവകാശ സംഘടനയായ ഫ്രീ വാക്ക് ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും സമ്ബന്നമായ 20 രാജ്യങ്ങള്‍ തങ്ങളുടെ പൗരൻമാരെ നിര്‍ബന്ധിത തൊഴിലിലേക്ക് തള്ളി വിടുന്നുണ്ടെന്നും ആധുനിക അടിമത്തത്തില്‍ ഉള്‍പ്പെടുന്ന 50 ദശലക്ഷത്തോളം ജനങ്ങളില്‍ പകുതിയും ഈ സമ്ബന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആധുനിക അടിമകളുടെ എണ്ണത്തില്‍ ചൈനയാണ് രണ്ടാം സ്ഥാനത്ത് 4.8 മില്യണ്‍. റഷ്യ-19 മില്യണ്‍, ഇന്തോനേഷ്യ-1.8 മില്യണ്‍, തുര്‍ക്കി 1.3 മില്യണ്‍, യു എസ് 1.1 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍. സ്വിറ്റ്‌സര്‍ലൻഡ്, നോര്‍വേ, ജര്‍മ്മനി, നെതര്‍ലാൻഡ്‌സ്, സ്വീഡൻ, ഡെൻമാര്‍ക്ക്, ബെല്‍ജിയം, അയര്‍ലൻഡ്, ജപ്പാൻ, ഫിൻലാൻഡ് എന്നിങ്ങനെ ജി-20 യില്‍ അംഗങ്ങളായ രാജ്യങ്ങളിലാണ് ആധുനിക അടിമത്തം ഏറ്റവും കുറവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ഉയര്‍ന്ന സാമ്ബത്തിക സാഹചര്യം, ലിംഗസമത്വം, സാമൂഹിക ക്ഷേമം, രാഷ്ട്രീയ സ്ഥിരത, ശക്തമായ നീതി ന്യായ സംവിധാനങ്ങള്‍ എന്നിവ ഉണ്ടായിട്ടും ഈ രാജ്യങ്ങളിലും ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യാനും വിവാഹിതരാകാനും നിര്‍ബന്ധിതരാകുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ സപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. 28 മില്യണ്‍ ജനങ്ങള്‍ നിര്‍ബന്ധിത തൊഴിലിനും 22 മില്യണ്‍ ആളുകള്‍ വിവാഹത്തിനും നിര്‍ബന്ധിതരാകുന്നുണ്ടെന്നായിരുന്നു വാക് ഫ്രീ ഫൗണ്ടേഷനുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിതയത്. 2016 നെ അപേക്ഷിച്ച് 10 മില്യണ്‍ വര്‍ധനവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2021 അവസാനത്തോടെ ആധുനിക അടിമത്തം ഏറ്റവും കൂടുതലുള്ള രാജ്യങ്ങള്‍ ഉത്തര കൊറിയ, എറിത്രിയ, മൗറിറ്റാനിയ, സൗദി അറേബ്യ, തുര്‍ക്കി എന്നിവയായിരുന്നു. അതേസമയം എല്ലാ രാജ്യങ്ങളിലും പല മേഖലകളിലും വിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തിലും നിര്‍ബന്ധിത തൊഴില്‍ സംഭവിക്കുന്നുവെന്നും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.
യുകെ, ഓസ്‌ട്രേലിയ, നെതര്‍ലാൻഡ്‌സ്, പോര്‍ച്ചുഗല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ അടിമത്തത്തിനെതിരെ പോരാടുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ഇടപെടലുകള്‍ ആവശ്യമുള്ളതിനേക്കാള്‍ ഏറെ കുറവാണ്. ഭൂരിഭാഗം ജി20 രാജ്യങ്ങളും ആധുനിക അടിമത്തം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.