മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ഒരു മാസത്തെ ആഘോഷ പരിപാടികളുമായി ബിജെപി
മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം കട്ടപ്പന മണ്ഡലത്തിൽ ഒരു മാസത്തെ ആഘോഷ പരിപാടികൾകൾ നടത്തും.
ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയോഗം ചേർന്നു.
കട്ടപ്പന:മെയ് മാസം മുപ്പതാം തീയതി നരേന്ദ്രമോദി സർക്കാർ ഒൻപത് വർഷം പൂർത്തീകരിക്കുകയാണ്. ഭാരതത്തിന്റെ അമൃതകാലത്തെ വിളംബരം ചെയ്ത ശ്രീ നരേന്ദ്ര മോദി ലോക നേതാക്കന്മാർക്ക് പോലും തലവേദന സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും സ്വീകാര്യനായ നേതാവായി മാറിയിരിക്കുകയാണ്.കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പോലും ഭാരതം ബ്രിട്ടനെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത് നരേന്ദ്രമോദി സർക്കാരിന്റെ ഭരണ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.ദരിദ്രരുടെയും പാർശ്വവൽക്കരിക്ക പ്പെട്ടവരുടെയും ഉന്നമനത്തിനാണ് കഴിഞ്ഞ 9 വർഷമായി നരേന്ദ്രമോദി സർക്കാർ ഊന്നൽ നൽകിയിട്ടുള്ളത്. ഇങ്ങനെ നടപ്പാക്കിയിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതികൾ കേരളത്തിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്.
നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷികം .മെയ് 30 മുതൽ ജൂൺ 30 വരെ മണ്ഡലത്തിൽ ആഘോഷിക്കും.വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മകൾ സംഘടിപ്പിച്ചുകൊണ്ടും വിവിധ സേവന പ്രവർത്തനങ്ങളും സ്വച്ഛഭാര പ്രവർത്തനങ്ങളും നടത്തിക്കൊണ്ടും മണ്ഡലത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾമണ്ഡലം കമ്മിറ്റി രൂപം നൽകി.ബിജെപി ജില്ലാ ഉപാധ്യക്ഷനും കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ പ്രഭാരിയുമായ പി രാജൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.ബിജെപി ദേശീയ കൗൺസിൽ ശ്രീനഗരിരാജൻ ജില്ലാ വൈസ് പ്രസിഡന്റ് രത്നമ്മഗോപിനാഥ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി കെ ശശി, കെഎൻ ഷാജി കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ എം എൻ മോഹൻദാസ് നഗരസഭ കൗൺസിലർ രജിതാ രമേഷ് ,
മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എൻ പ്രസാദ് ,കെ കെ സന്തോഷ്
തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.