പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നിയന്ത്രണം നഷ്ടമായ ബൈക്ക് കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച ഗർത്തത്തിൽ വീണ് അപകടം
കട്ടപ്പനയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കലുങ്കിനായെടുത്ത കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു.ഐ റ്റി ഐ ജംഗ്ഷനിൽ ഓക്സീലിയം സ്കൂളിന് മുൻപിൽ നിർമ്മാണത്തിലിരിക്കുന്ന കലുങ്കിന്റെ കുഴിലേയ്ക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞത്. ബൈക്കോടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലും സമാന രീതിയിൽ മറ്റൊരു സ്കൂട്ടറും അപകടത്തിൽപ്പെട്ടിരുന്നു.