കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജിന്റെ അഡ്മിഷൻ ഇൻഫർമേഷൻ സെന്റർ കുമളിയിൽ ആരംഭിച്ചു
കുമളി : രണ്ടു പതിറ്റാണ്ടിലേറെയായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജിന്റെ അഡ്മിഷൻ ഇൻഫർമേഷൻ സെന്റർ കുമളി ഒന്നാം മൈയിലിൽ കൊട്ടാരത്തിൽ ബിൽഡിങ്ങിൽ ഗ്യാരന്റി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തനം ആരംഭിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് അധ്യക്ഷത വഹിച്ചു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൈറേഞ്ചിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കു ഉന്നത സാങ്കേതിക വിദ്യാഭ്യാസ പഠനത്തിന് സഹായകരമായ വിവിധ സ്കോളർഷിപ്പുകൾ നൽകുന്ന
കോളേജിനെ ശാന്തി ഷാജിമോൻ പ്രത്യേകം അഭിനന്ദിച്ചു. കുമിളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം സിദ്ധിഖ്, കുമളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നോളി ജോസഫ്,
വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി പ്രസിഡന്റ് മജോ കരിംമുറട്ടം, ഗ്യാരന്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷഹാന സുൽത്താൻ, കോളേജ് ഫാക്കൾട്ടി ചെയർപേഴ്സൺ ഇന്റെർണൽ അഫയേഴ്സ് പ്രൊഫ്. സ്നേഹപ്രിയ സെബാസ്റ്റ്യൻ, പ്രൊഫ്. ഏലിയാമ്മ വർഗീസ്, ബിജു കുര്യാക്കോസ്, അഡ്മിഷൻ ഓഫീസർ കോശി മുതലാളി, എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്
9072200344,9072100344, 81298 97460, 75599 33571
വെബ്സൈറ്റ്
www.mbcpeermade.com