പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനവ്യാപകമായി രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ വ്യാപകമായി പെയ്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പലയിടത്തും വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുകയാണ്. കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശത്തും ശക്തമായ മഴ ലഭിച്ചു. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയേറിയ കാറ്റും സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.