2000 രൂപയുടെ നോട്ടുകൾ എല്ലാ ബാങ്കിലും മാറിയെടുക്കാം 20000 രൂപ വരെ മാറിയെടുക്കുന്നതിന് പ്രത്യേകം അപേക്ഷ ഒന്നും നൽകേണ്ടതില്ല
*മാറ്റി നൽകില്ല എന്ന് ജീവനക്കാർ അറിയിച്ചാൽ നിയമ നടപടി ഉണ്ടാകും*
*2000 രൂപയുടെ നോട്ടുകൾ പരിധിയില്ലാതെ സെപ്റ്റംബർ 30 വരെ അക്കൗണ്ടിൽ നിക്ഷേപിക്കാം*
ഗ്രാമീണ മേഖലകളിലെ ചില ബാങ്ക് ജീവനക്കാർ 2000 ന്റെ നോട്ടുകൾ സ്വീകരിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നു..
നോട്ടുകൾ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബർ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ നിർദ്ദേേശങ്ങളിലുണ്ട്. ചൊവ്വാഴ്ച മുതൽ ബാങ്കുകളിൽ നിന്നും 2000 രൂപ മാററിയെടുക്കാമെന്ന തീരുമാനത്തിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ, അപേക്ഷാ ഫോമോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.
2016 ൽ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വർഷത്തിന് ശേഷം കേന്ദ്രം പിൻവലിക്കുന്നത്.നിലവിൽ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ല.