ശാന്തിഗ്രാം ഗുരുദേവ- ശാരദ ദേവി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെയും ശ്രീ ശാരദാ ദേവിയുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു
ശാന്തിഗ്രാം ഗുരുദേവ- ശാരദ ദേവി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെയും ശ്രീ ശാരദാ ദേവിയുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു . ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ ക്ഷേത്രം നാടിനു സമർപ്പിച്ചു.
എസ് എൻ ഡി പി യോഗം 4597 ആം നമ്പർ ശാന്തിഗ്രാം ശാഖയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ
ശ്രീനാരായണ ഗുരുദേവന്റെയും ശ്രീ ശാരദാ ദേവിയുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയാണ് ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നത്.
ശിവഗിരി മഠത്തിൽ നിന്നുള്ള
ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.ഷാൽ ശാന്തികൾ, പ്രദീഷ് ശാന്തികൾ എന്നിവർ സഹകാർമികത്വം വഹിച്ചു. ആചാര്യനായ ശ്രീമദ് ഗുരുപ്രകാശം സ്വാമികൾക്ക് പൂർണ്ണ കുംഭം നല്കി സ്വീകരിച്ചു. തുടർന്ന് പ്രതിഷ്ഠാ ചടങ്ങുകളും
പ്രതിഷ്ഠാ ദിന പ്രത്യേക പൂജകളും നടന്നു.. ക്ഷേത്രസമർപ്പണസമ്മേളനം മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉത്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു. യശശരീരനായ കുമാരൻ തന്ത്രികളുടെ പത്നി ലക്ഷ്മി അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.
യൂണിയൻ വൈസ് പ്രസിഡൻ്റ് വിധു.എ.സോമൻ, കൗൺസിലർ കെ.കെ.രാജേഷ്,ശാഖാ യോഗം പ്രസിഡന്റ് എ പി ദിലീപ് കുമാർ, സെക്രട്ടറി ടി കെ ശശി, തുളസിപ്പാറ ശാഖ പ്രസിഡൻ്റ് ഷിബു സത്യൻ,ശാന്തിഗ്രാം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ബിജു ആൻഡ്രോസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സമ്മാനകൂപ്പൺ നറുക്കെടുപ്പും മഹാപ്രസാദമൂട്ടും നടന്നു.. പ്രതിഷ്ഠാ മഹോത്സവ ഭാഗമായി വിഗ്രഹ സ്വീകരണ ഘോഷയാത്ര താഴികക്കുടം പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകളും നടന്നിരുന്നു. വിഗ്രഹ പ്രതിഷ്ഠയോടെ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.