കട്ടപ്പനയാർ ഒഴുകട്ടെ .എന്ന സന്ദേശവുമായി സി.പി.ഐ(എം) കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
കടമാക്കുഴി മുതൽ അഞ്ചുരുളി വരെ 20 കേന്ദ്രങ്ങളിലായി നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ്
ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് . സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു
സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തു നടന്നുവരുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കട്ടപ്പനയുടെ ജലസ്രോതസായ കട്ടപ്പനയാറിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് .കടമാക്കുഴി മുതൽ അഞ്ചുരുളി വരെ നുറുകണക്കന് പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് .
സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ കട്ടപ്പനയാറിന്റെ ഭാഗമായ സ്കൂൾകവല ജംഗ്ഷൻ ശുചീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .
ശുചിത്വ കേരളം, സുന്ദര കേരളം’ എന്ന മുദ്രാവാക്യമുയർത്തി നമ്മുടെ തോടുകളും, നീരൊഴുക്കുകളും ശുദ്ധീകരിച്ച് നമ്മുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുതാം എന്ന സന്ദേശം ഉയർത്തിയാണ് ശുചീകരണജ്ഞം സംഘടിപ്പിച്ചത്. കട്ടപ്പനയാറിന്റെ 20 കേന്ദ്രങ്ങളിലും ശുചീക രണ പ്രവർത്തനങ്ങൾ നടത്തി .
സംഘാടകസമിതി ചെയർമാൻ മാത്യു ജോർജ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംഘാടക സമിതി രക്ഷാധികാരി വി ആർ സജി,
കൺവീനർ ലിജോബി ബേബി, ടോമി ജോർജ് ,കെ പി സുമോദ്, കെ.എൻ വിനീഷ് കുമാർ , നഗര സഭ കൗൺസിലർ ഷജി തങ്കച്ചൻ ,വി കെ സോമൻ ,തുടങ്ങിയ നിരവധി ആളുകൾ പങ്കെടുത്തു . 20 കേന്ദ്രങ്ങളിൽ പ്രദേശിക ഉദ്ഘാടനങ്ങളും നടന്നു. നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞിലപ്പാലവും പരിസരവും ശുചീകരിച്ചു
കെ.പി സുമേദിന്റെയും പി വി സുരേഷിന്റെയും നേതൃത്വത്തിലാണ് പ്രദേശം വൃത്തിയാക്കിയത് .ശുചീകരണം കഴിഞ്ഞതോടുകൂടി കട്ടപ്പനയാറിന്റെ മുഖച്ഛായ തന്നെ മാറി.നിരവധി പ്രദേശത്തെ കാടുപടലങ്ങളും ,പ്ലാസ്റ്റിക്കുകളും , മറ്റ് മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് കട്ടപ്പനയാറിന്റെ സൗന്ദര്യം പ്രവർത്തകർ വീണ്ടെടുത്തു.
കക്ഷി രാഷ്ട്രിയ ഭേദമെന്യേ നിരവധി ആളുകൾ ശുചീകരണ ഭാഗമായി .