previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റവന്യൂ വകുപ്പിലെ പരാതികൾ ഇനി ഓൺലൈനായി നൽകാം; പരാതി പരിഹാര പോർട്ടൽ തയാർ





റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി സമർപ്പിക്കാം. പരാതികൾ നൽകാനായി തയ്യാറാക്കിയ അലർട്ട് പോർട്ടൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് പൊതുജനങ്ങൾ സമർപ്പിക്കുന്ന പരാതികൾ ലഭിക്കും. അധികൃതർ ഇവ അന്വേഷിച്ച ശേഷം പരാതിക്കാരോട് മറുപടിയും അറിയിക്കും.

കേരള ഭൂസംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കയ്യേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളും, വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇതിനോടൊപ്പം റെലിസ് പോർട്ടലൽ വഴി അടിസ്ഥാന നികുതി പകർപ്പ് ഓൺലൈനായി ലഭിക്കുന്ന ഇ.ബി.ടി.ആർ സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇതിലൂടെ വില്ലേജ് ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസർ അംഗീകരിക്കുന്ന മുറയ്ക്ക് രേഖകൾ അപേക്ഷകന് ഓൺലൈനായി ലഭിക്കുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!