6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈനായി നടത്താം; ഇടക്കാല ഉത്തരവ് അന്തിമമാക്കി ഹൈക്കോടതി





സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. ഓൺലൈൻ വിവാഹം നടത്താൻ മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്‌ പാലിക്കണമെന്ന് നിർദേശിച്ച കോടതി അപേക്ഷകരുടെ ആവശ്യം നിഷേധിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത്, ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സാഹചര്യങ്ങൾ മാറുന്നതിനൊപ്പം 2000-ൽ നിലവിൽവന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമവും കണക്കിലെടുത്തുവേണം സ്‌പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, കോവിഡ് കാലത്ത് ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ 2021 സെപ്റ്റംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനത്തിനായി ജസ്റ്റിസ് പി ബി സുരേഷ് കുമാർ ഹർജികൾ ഡിവിഷൻ ബഞ്ചിലേക്ക് റഫർ ചെയ്യുകയായിരുന്നു. സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കോവിഡ് വ്യാപകമായതോടെ ഇതിൽ ഇളവുതേടി ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിലെത്തി. ഇതിന് തുടർച്ചയായാണ് 2021-ൽ ഈ വ്യവസ്ഥയിൽ ഇളവുനൽകി ഓൺലൈൻ വഴി വിവാഹം നടത്താൻ അനുമതിനൽകിയത്.

_ഓൺലൈൻ വിവാഹത്തിന് കോടതി നൽകിയിരുന്ന നിർദേശങ്ങൾ_

ഓൺലൈൻ വഴിയുള്ള വിവാഹത്തിന്റെ സാക്ഷികൾ മാരേജ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം.

ഓൺലൈൻ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം.

വധൂവരന്മാരെ തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് ഓഫീസർക്ക് നൽകണം.

വധൂവരന്മാരുടെ പവർ ഓഫ് അറ്റോർണിയുള്ളവർ ഇവർക്കുവേണ്ടി ഒപ്പുവെക്കണം.

വിവാഹത്തീയതിയും സമയവും മാരേജ് ഓഫീസർ തീരുമാനിച്ച് നേരത്തേ അറിയിക്കണം

ഏത്‌ ഓൺലൈൻ പ്ളാറ്റ്ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം.

വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!