പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് വീണ്ടും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് ,ചികിത്സയിൽ ഉള്ളവർ 38 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,03,738 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,092 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.
ഇന്നലെ 3,86,444 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,22,96,414 പേര്‍ക്ക്. ഇതില്‍ 1,83,17,404 പേര്‍ രോഗമുക്തരായി. 2,42,362 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 37,36,648 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,36,648 പേരാണ് ചികിത്സയിലുള്ളത്