പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ ബന്ധു ശ്രമിക്കുന്നതായി യുവതിയുടെ പരാതി
തമിഴ്നാട് കമ്പം സ്വദേശിനി തമിഴരശിയാണ്, ബന്ധുവായ കമ്പം സ്വദേശി ബാലമുരുകനെതിരെ കട്ടപ്പന ഡിവൈഎസ്പിക്കും കമ്പംമെട്ട് പൊലീസിലും പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒരുവര്‍ഷം മുമ്പ് കൂട്ടാറില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തുവരികയായിരുന്നു. ഈ സ്ഥലത്തെ വീട്ടിലാണ് തമിഴരശി താമസിച്ചിരുന്നത്. ഇതിനിടെ അകാരണമായി യുവാവ് സ്ഥലത്തുനിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നതായി യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ 15ന് ബാലമുരുകന് മറ്റ് ചിലരുമായി സ്ഥലത്തെത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും തമിഴരശി പരാതിയില്‍ പറയുന്നു.