കട്ടപ്പന നഗരസഭ ഭരണസമിതിയുടെ സ്വജനപക്ഷ തീരുമാനം;രാത്രിയിലും സമരം തുടർന്ന് കൗൺസിലർ ഷാജി കൂത്തോടിയിൽ
അൺഫിറ്റായ അംഗനവാടികളിൽ ചിലത് നവീകരിക്കുന്നതിൽ നഗരസഭ ഭരണസമിതി സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരുടെ സമരം രാത്രിയിലും തുടരുന്നു.വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിലാണ് നഗരസഭ കൗൺസിൽ ഹാളിൽ ഉപവാസ സമരം നടത്തുന്നത്.
ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ പുതിയ സാമ്പത്തിക വർഷത്തിൽ അംഗനവാടി കെട്ടിടങ്ങൾക്ക് തുക വകയിരുത്തിയതിന്റെ മാനദണ്ഡമെന്തെന്ന 28 ആം വനിതാ കൗൺസിലർ പി എം നിഷമോളുടെ ചോദ്യത്തിന് പിന്നാലെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ബഹളം രൂക്ഷമായിരുന്നു.പിന്നാലെ സമാനവിഷയത്തിൽ അൺഫിറ്റാണെന്ന് കണ്ടെത്തിയ അംഗനവാടികളുടെ പട്ടിക വേണമെന്ന് എൽ ഡി എഫ് കൗൺസിലർമാർ ആവശ്യപെട്ടെങ്കിലും ഭരണസമിതി മുഖവിലക്കെടുക്കാതെ അടുത്ത അജണ്ടയിലേയ്ക്ക് കടന്നത്തോടെയാണ് ഉപവാസത്തിലേയ്ക്ക് കടന്നത്.അഞ്ച് മണി വരെ മറ്റ് കൗൺസിലർമാർ ഉപവാസം നടത്തി മടങ്ങിയെങ്കിലും ഷാജി കൂത്തോടിയിൽ ഉപവാസം തുടരുകയായിരുന്നു.
സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഏതാനും ഭരണകക്ഷി അംഗങ്ങൾ നഗരസഭയിൽ എത്തിയെങ്കിലും ആവശ്യം അംഗീകരിക്കാതെ ഉപവാസം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് കൗൺസിലർ.നഗരസഭ എഞ്ചിനീയറിങ് വിഭാഗം പരിശോധിച്ച് അൺഫിറ്റാണെന്ന് കണ്ടെത്തിയ വലിയകണ്ടത്തെയും കല്യാണത്തണ്ടിലെയും അംഗനവാടികളുടെ നവീകരണത്തിന് തുക അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം.രാഷ്ട്രിയ വിരോധം തീർക്കുകയാണെന്ന ആരോപണതിന് പുറമെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജിന് പുറമെ മന്ത്രി റോഷിഅഗസ്റ്റിനും,വിജിലൻസിനും,ശിശു
വികസന പ്രോഗ്രാം ഓഫീസർക്കും കൗൺസിലർമാരായ ഷാജി കൂത്തോടി,പി എം നിഷ എന്നിവർ പരാതി കൈമാറിയിരുന്നു.