ബി ആർ സി ടാലന്റ് ലാബ് സമാപിച്ചു
കട്ടപ്പന ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവന്ന ടാലന്റ് ലാബ് പരിശീലന പരിപാടിയുടെ സമാപനം കട്ടപ്പന ബി ആർ സി ഹാളിൽ നടന്നു സമഗ്ര ശിക്ഷ കേരള ഇടുക്കി ജില്ല പ്രോഗ്രാം കോഡിനേറ്റർ ബിന്ദുമോൾ ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മായാ ബിജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് കൗൺസിലർ ധന്യ അനിൽ മിനി ഐസക് രാജി എം ബിപിസി ഷാജിമോൻ കെ ആർ ബിആർസി ട്രെയിനർ ഡോക്ടർ ഫൈസൽ മുഖദ് എസ് എസ് കെ ജില്ലാ അക്കൗണ്ടന്റ് ഷാജിമോൻ കെ ജെ സുരേന്ദ്രൻ പി എൻ എന്നിവർ പ്രസംഗിച്ചു ബിആർസിയുടെ പരിധി പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്നായി 100 കുട്ടികളിൽ അധികം പരിപാടിയിൽ പങ്കെടുത്തു ചിത്രരചന നാടൻ പാട്ട് ക്രാഫ്റ്റ് വർക്ക് വയലിൻ കായിക പരിശീലനം എന്നീ മേഖലകളിലാണ് പരിശീലനം നടന്നത് .
കലാ ഉത്സവ് ദേശീയതലത്തിൽ സമ്മാനാർഹനായ കരോൾ ജോസിനെ സർട്ടിഫിക്കറ്റ് നൽകി യോഗത്തിൽ ആദരിച്ചു
ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകരായ മനോജ് കുമാർ കെ ബി , ബിജു കുമാർ ബി എം , ജോസഫ് പി സി , ഐബി മരിയാ ഐസക് , മേരി കുര്യൻ, സാലി കെവി , സുരേന്ദ്രൻ പി എൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി,