Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തങ്കമണി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവത്തിന് മുന്നോടിയായി ആചാര്യവരണം നടത്തി





അഖിലഭാരത അയ്യപ്പസേവാ സംഘം 1173 ആം നമ്പർ തങ്കമണി ശാഖയിലെ ശ്രീധർമശാസ്താ ക്ഷേത്രത്തിൻറെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇതിനോടനുബന്ധിച്ച് ആചാര്യവരണം നടത്തി.

വാദ്യമേളങ്ങളുടെയും താലപ്പൊലി ഘോഷയാത്രയുടെയും അകമ്പടിയോടുകൂടി ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രികളെ ഭക്ത്യാദരപൂർവ്വം ഹാരമണിയിച്ച് സ്വീകരിച്ച്‌ ക്ഷേത്രത്തിലേക്ക് ആനയിച്ചു. .

ക്ഷേത്ര നടയിൽ വച്ച് ക്ഷേത്രം മേൽശാന്തി സി എൻ ചന്ദ്രൻ പൂക്കൾ നൽകി ക്ഷേത്രത്തിലേക്ക്സ്വീകരിച്ചു.
ഭക്ത്യാദരപൂർവ്വം നടന്ന ആചാര്യവരണം ചടങ്ങുകളിലും വിശേഷാൽ പൂജകളിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.
ക്ഷേത്രത്തിന്റെ താന്ത്രിക സ്ഥാനം ഏറ്റെടുത്ത ശേഷം സുരേഷ് ശ്രീധരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി .

ക്ഷേത്രം പ്രസിഡണ്ട് രാജശേഖരൻ തോട്ടത്തിൽ,സെക്രട്ടറി കെ എൻ രവീന്ദ്രൻ കൊച്ചുപറമ്പിൽ ,വൈസ് പ്രസിഡണ്ട് പി ജി ശിവദാസ് പാറയിൽ എന്നിവർക്കൊപ്പം ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി .
ശനി ഞായർ തിങ്കൾ എന്നിങ്ങനെ മൂന്ന്‌ ദിവസങ്ങളിലായാണ് പ്രതിഷ്ഠാദിന മഹോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!