ഇടുക്കി രൂപതാദിന അവാർഡുകൾ പ്രഖ്യാപിച്ചു
ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചവരെയും അവാർഡ് ജേതാക്കളെയും ആദരിക്കും.
വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. 16 ന് വെള്ളയാംകുടിയിൽ ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ സമർപ്പിക്കും.
വിശ്വാസ പരിശീലനരംഗം: ജോർജ് വി കെ വാരികാട്ട്, കീരിത്തോട്
കർഷക പ്രതിഭ: ശ്രീമതി വത്സമ്മ ജോർജ് പുറവക്കാട്ട് ആൽപ്പാറ
യൂത്ത് എെക്കൺ: ഫെമിൻ ഫ്രാൻസിസ്, കുന്നുംപുറത്ത്, രാജപുരം
മികച്ച സംരംഭകൻ: ജസ്റ്റിൻ ജോർജ് തയ്യിൽ എഴുകുംവയൽ
സമുദായ സംഘടന പ്രവർത്തകൻ: ജോസുകുട്ടി ജോർജ് മാടപ്പള്ളി ഉപ്പുതോട്
കല കായിക പ്രതിഭ: ജിൻസി ജോസ് മുണ്ടനാനിക്കൽ ഭൂമിയാംകുളം
മാധ്യമപ്രതിഭ: ആന്റണി മുനിയറ തെക്കിനേടത്ത് പണിക്കൻകുടി
ആതുര ശുശ്രൂഷ: സി. ജെസ്സിൻ മേരി എഫ്.സി.സി നിർമ്മൽ റാണി പ്രോവിൻസ്, മുരിക്കാശ്ശേരി
ജീവകാരുണ്യ പ്രവർത്തനം: ബേബി കരോട്ടുപാറക്കൽ ചക്കക്കാനം,നെടുംകണ്ടം
ദൈവാലയ ശുശ്രൂഷി: ഫ്രാൻസിസ് ആന്റണി കുന്നുംപുറത്ത്, രാജപുരം
കൂടുതൽ മക്കളുള്ള കുടുംബം: സാബു ഉലഹന്നാൻ നിരവത്ത്പറമ്പിൽ, പൊട്ടൻകാട്
രൂപതയിൽ ഏറ്റവും പ്രായം കൂടിയ അൽമായൻ: ജോസഫ് ജോസഫ് തെക്കേകുറ്റ്, ചെമ്പകപ്പാറ
ഏറ്റവും പ്രായം കൂടിയ രൂപത വൈദികൻ: റഫ. ഫാ. മാത്യു തൊട്ടിയിൽ, ജോസ്ഗിരി
ഏറ്റവും പ്രായം കൂടിയ സന്യാസിനി സി. ഗ്രേസ് മേരി സി.എം.സി ആവിലഭവൻ, തടിയമ്പാട്
പ്രത്യേക പുരസ്കാരം: അഞ്ജലി ബെന്നി തടത്തിൽ, മുരിക്കാശ്ശേരി.
എന്നിവരെ തിരഞ്ഞെടുത്തുമായി അവാർഡ് കമ്മിറ്റി കൺവീനർ മോൺ ജോസ് കരിവേലിക്കൽ കമ്മിറ്റി അംഗങ്ങളായ ജോർജ് കോയിക്കൽ ഷൈനി മാവേലി എന്നിവർ അറിയിച്ചു.
കോട്ടയം വടവാതൂർ മേജർ സെമിനാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി രൂപതയിൽ നിന്നുള്ള വൈദികൻ ഡോ. പോളി മണിയാട്ടിനെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിക്കും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നിർവഹിക്കപ്പെടും. യോഗത്തിൽ മാർ ജോർജ് പുന്നക്കോട്ടിൽ, സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കെ. സി. ബി. സി അൽമായ കമ്മീഷൻ സെക്രട്ടറി പ്രൊഫ. കെ.എം ഫ്രാൻസിസ്, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പിൽ തുടങ്ങിയവർ സംസാരിക്കും. ഇടുക്കി രൂപതയിലെ നൂറിൽപരം ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും രൂപതാവൈദീകരും സന്യാസ പ്രതിനിധികളും വിവിധ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കും.