കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ദന പിൻവലിക്കണം : ജോസഫ് എം.പുതുശ്ശരി
മുണ്ടക്കയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ അന്യായമായ നികുതി വർദ്ധനവും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ദനവും പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും മുൻ എം എൽ എയുമായ ജോസഫ് എം.പുതുശ്ശരി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ എം ജെ ജേക്കബ്ബ് നയിക്കുന്ന ജില്ല ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ നാലാം ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുപ്പത്തി അഞ്ചാം മൈലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതുര ശുശ്രൂഷ രംഗത്തെ ഡോക്ടർമാരുൾപെടെ ഉള്ള വനിത ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജോസഫ് എം പുതുശ്ശേരി അഭ്യർത്ഥിച്ചു. റബ്ബറിന് 250 രൂപ വിലസ്ഥിരത ഫണ്ട് നിശ്ചയിക്കണമെന്നും കാർഷിക കാർഷികേതര വായ്പ്പകളുടെ പലിശ എഴുതി തള്ളണമെന്നും പാർട്ടി വൈസ് ചെയർമാൻ ആവശ്യപ്പെട്ടു. പാർട്ടി പീരുമേട് നിയോജക മണ്ഡലം സെക്രട്ടറി അലക്സ് പൗവ്വത്ത് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പ്രൊഫ.എം.ജെ ജേക്കബ്ബ്, സംസ്ഥാന ഉന്നതാധികാര സമിതി അംഗം ആന്റണി ആലഞ്ചേരി, നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പോൾ, മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്ജ് , കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻവടക്കേക്കര യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു ജോൺ , കെ .ടി.യു.സി ജില്ലാ പ്രസിഡന്റ് വർഗ്ഗീസ് സക്കറിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട് , ഡി.സി. സി അംഗം സണ്ണി തട്ടുങ്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി തോമസ് അലക്സ് എന്നിവർ സംസാരിച്ചു. പാർട്ടി നേതാക്കളായ സിബി കിഴക്കേ തോട്ടുങ്കൽ, ജോയി തുരുത്തിപ്പള്ളി, ഷാജി അറത്തിൽ, കുട്ടിച്ചൻ ആയിലുംകുന്നേൽ , അഭിഷേക് ചിറ്റപ്പനാട്ട്, ജോസ് മാത്യു, എം എ സ്കറിയ, ബൈജു തോമസ്, ജോസ് തോമസ്, കെ.എം ജോർജ്ജ്, ടോം വടക്കേൽ , ആന്റോ കുഴിപ്പിൽ ,ജോസ് മാത്തശ്ശേരി, തോമസ് ഉള്ളാട്ടിൽ, ബാബു മണ്ണൂർ, സിബി പാലത്തുങ്കൽ, ടോമി തോമസ്, ഫ്രാൻസീസ് പൂച്ചാലിൽ തുടങ്ങിയവർ സ്വീകരണ പരുപാടികൾക്ക് നേതൃത്വം നൽകി.