കൃത്യനിർവഹണത്തിന് ഇറങ്ങുന്നവർക്ക് സുരക്ഷിതത്വം കൊടുക്കുന്നതിൽ ഗവൺമെന്റ് സംവിധാനം നേരത്തെ മുതൽ പരാജയമായിരുന്നെന്ന് ഫിലക്സിനോസ് സക്കറിയ മെത്രാപ്പോലീത്ത
അതിന്നും തുടർന്നു കൊണ്ടിരിക്കുകയാണ്. 1988- 89 കാലഘട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷനിൽ പ്രതിയെ പിടിക്കുമ്പോൾ വെടിയേറ്റ് മരിച്ച പോലീസുകാരനാണ് എന്റെ പിതാവ്, പ്രതിയുടെ കയ്യിൽ റിവോൾവർ കണ്ടപ്പോൾ, തോക്ക് ഉപേക്ഷിച്ച് ഓടേണ്ടിവന്നു പാറാവുകാരന്.അതിൽ വെടിയുണ്ട ഉണ്ടായിരുന്നോ എന്ന് പോലും ഒന്ന് പരീക്ഷിച്ചു നോക്കാൻ പറ്റിയില്ല, ദുർബലമായിരുന്നു അതിന്റെ സാങ്കേതിക സംവിധാനം എന്ന് വേണം മനസ്സിലാക്കാൻ. (ഇപ്പോഴും പോലീസുകാരന്റെ കയ്യിൽ ഒരു കുറുവടി മാത്രമാണുള്ളത്) അതുണ്ടാക്കിയ അഘാധത്തിൽ നിന്ന് ഇന്നും എന്റെ ഭവനം കരകയറിയിട്ടില്ല.ഇത് കേരള പോലീസിനിടയിലെ ആദ്യത്തെ സംഭവമായിരുന്നു അതിനുശേഷം എത്രയോ പോലീസുകാർ കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ടു. ഗവൺമെന്റ് മാറിമാറി വന്നെങ്കിലും പോലീസ് കാർ എത്രയോ തല്ലു മേടിച്ചു. ആവശ്യമായ ആയുധങ്ങളോ സുരക്ഷിത സംവിധാനങ്ങളോ പരിശീലനങ്ങളോ പോലീസിന് ഇനിയും ഉണ്ടായിട്ടില്ല. ഇന്നും ഏകദേശം പോലീസ് സ്റ്റേഷനിലെ സ്ഥിതി അതു തന്നെയാണ്. ഇപ്പോൾ ഇതാ കൃത്യനിർവഹണത്തിനിടയിൽ ഒത്തിരി സ്വപ്നങ്ങളുമായി രോഗി പരിചരണത്തിനായി കടന്നുവന്ന ഒരു കൊച്ചു ഡോക്ടർ പോലീസുകാരുടെ സാന്നിധ്യത്തിൽ വച്ച് തന്നെ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോൾ കേരളത്തിൽ ജീവിക്കാൻ തന്നെ പലർക്കും ഭയം തോന്നുന്നു. ഇതെല്ലാം പാലായനത്തിന് ആക്കം കൂട്ടുകയുള്ളൂ. കുത്തേറ്റു മരിച്ച ആ യുവ ഡോക്ടർക്ക്, അങ്ങനെ മരിക്കേണ്ടി വന്ന ഒരു പിതാവിന്റെ മകൻ എന്ന നിലയിൽ ആദരാഞ്ജലികൾ
ഫിലക്സിനോസ് സക്കറിയ മെത്രാപ്പോലീത്ത